നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന് തുടക്കം;ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തിളങ്ങി ദുല്‍ഖറും അമാലും

നിത അംബാനി പുതുതായി ആരംഭിച്ച കൾച്ചറൽ സെന്ററിന്റെ പ്രൗഡഗംഭീരമായ ഉത്ഘാടനം ഇന്നലെ നടന്നു.മുംബൈ നഗരത്തിനെ ആഘോഷത്തിമർപ്പിലാക്കിയ ഉദ്ഘടന രാവ് താരത്തിളക്കം കൊണ്ട് സമ്പൂർണ്ണമായി.ഇന്ത്യയിലേയും വിദേശത്തേയും കലാകാരന്‍മാര്‍, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍.

ഹോളിവുഡ് നടൻ ടോം ഹോളണ്ട് അടക്കമുള്ള ഇന്ത്യയിലെയും വിദേശത്തു നിന്നുമുള്ള കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികൾ ഉദ്ഘാടനത്തിനെത്തിയിരുന്നു.റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയും ആതിഥേയരായി. നിത അംബാനിയുടെ മനോഹര നൃത്തമായിരുന്നു ചടങ്ങിന്റെ ഹൈലൈറ്റ്.തെന്നിന്ത്യയില്‍ നിന്ന് രജനീകാന്തും ദുല്‍ഖര്‍ സല്‍മാനുമാണ് പരിപാടിക്കെത്തിയത്. ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുല്‍ഖറിന്റെ എന്‍ട്രി.

നൃത്തം,കലകൾ, കരകൗശലം,ശാസ്ത്രം, ആത്മീയത എന്നിവകളിൽ നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഇടമാണ് ഈ സാംസ്‌കാരിക കേന്ദ്രം എന്നാണ് നിത അംബാനി പറയുന്നത്.ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നിനെ പ്രദർശിപ്പിക്കുകയും ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് നിത അംബാനി പറഞ്ഞിട്ടുള്ളത്.ഇരുവരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുത്തത്. ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. രാഹുല്‍ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക മെഹ്തയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

Scroll to Top