ഇൻസ്റ്റഗ്രാമിൽ ദളപതി തരംഗം, 2 മണിക്കൂറിനുള്ളിൽ വൺ മില്ല്യൺ ഫോളോവേഴ്‌സുമായി വിജയ്.

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് തമിഴ് താരം വിജയ്.പുതിയ സിനിമയായ ലിയോയുടെ ലുക്കിലുള്ള വിജയുടെ ചിത്രം പോസ്റ്റ്‌ ചെയ്താണ് താരം അക്കൗണ്ട് തുടങ്ങിയത്. തുടങ്ങി 2 മണിക്കൂറിനുള്ളിൽ വൺ മില്ല്യൺ ഫോള്ളോവേർസ് ആയി കഴിഞ്ഞിരിക്കുന്നു.താരത്തിന് ഫേസ്ബുക്കിലും ട്വിറ്റെറിലും അക്കൗണ്ട് ഉണ്ടായിരുന്നു. അതെല്ലാം തന്നെ അഡ്മിൻ മാരാണ് നോക്കുന്നത്.ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്.വിജയ് അഭിനയജീ‍വിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്.

പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്ന ഗില്ലി വിജയുടെ ആയിരുന്നു.രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു.തമിഴ് ചിത്രങ്ങളിൽ പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം ബംബായ് സിറ്റി സിക്ക റൊട്ടി എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു സച്ചിൻ എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങൾ വിജയമായിരുന്നു.

2012ൽ തുപ്പാക്കി, എന്ന ചിത്രത്തിലും, 2013ൽ തലൈവ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ കണ്ടാങ്കി എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി.സംഗീതയെ 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്നു സംഗീത. ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്.

Scroll to Top