മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് എത്തി മലയാളികൾക്ക് സുപരിചിതനായ താരമായി മാറിയ വ്യക്തിയാണ് നോബി മാർക്കോസ്. ഇപ്പോഴിതാ ഭാര്യ ആര്യ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നോബി മാർക്കോസ്. ആര്യയുടെ ചിത്രം പങ്കുവച്ചാണ് നോബി സോഷ്യൽ മീഡിയയിൽ സന്തോഷം കുറിച്ചത്.
മുൻപ് തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് നോബി മനസ് തുറന്നിരുന്നു.

വീട്ടുകാരെ എതിർത്തുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടേതും. ഭാര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. ആ പരിചയം പ്രണയമായി. തുടർന്ന് വിവാഹവും. പ്രണയവിവാഹത്തിന്റെ കളിയാക്കലുകൾ ഭയന്ന്, അപ്പോൾ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ആര്യ പഠനം നിർത്തുകയായിരുന്നു.


വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹമായിരുന്നു ഇരുവരുടേതും. കുറച്ച് കാലത്തിന് ശേഷമാണ് ബാക്കി പഠനം തുടർന്നത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.’നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി, അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി’-എന്നായിരുന്നു നോബിയുടെ പോസ്റ്റ്. നിരവധി ആരാധകരും ആര്യയ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ്.
