ആറ് വർ‌ഷത്തെ പ്രണയം വിവാഹത്തിലേക്ക് ; പ്രണയിനിയെ നെഞ്ചോടു ചേര്‍ത്ത് ആ സർപ്രൈസ് പുറത്തു വിട്ട് നൂബിൻ!!

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളിക്ക്. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെയാണ് മീര വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയൽ കടന്നുപോകുന്നത്.കുടുംബ വിളക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നൂബിന്‍ ജോണി. സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ സീരിയലില്‍ അവതരിപ്പിയ്ക്കുന്നത്.മോഡലാകാൻ ആഗ്രഹിച്ച് ഒടുവിൽ അഭിനയ ലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

അമ്മ സുമിത്രയോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള സ്നേഹനിധിയായ മകനാണ് നൂബിൻ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകർക്ക് പ്രത്യേക സ്നേഹമാണ്.ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ ‌വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നൂബിൻ ജോണി.ജീവിതത്തില്‍ അധികം വൈകാതെ മിസ്റ്റര്‍ ആന്റ് മിസിസ് ആവും എന്നാണ് നൂബിന്‍ ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.താരത്തിന് ഒരു പ്രണയമുണ്ട് എന്നത് പലർക്കും അറിയാമെങ്കിലും ആരാണ് ആ നായിക എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്. ഈയൊരു കാര്യത്തിൽ പ്രേക്ഷകർ പല പ്രവചനങ്ങളും നടത്തിയിട്ടുമുണ്ട്. നൂബിനൊപ്പം ഒരു പെൺകുട്ടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മുഖം പലപ്പോഴും അവ്യക്തമാണ്.

ഇപ്പോൾ തന്റെ വിവാഹം ഉടൻ വരുന്നു എന്ന വാർത്ത നൂബിൻ തന്നെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്. കാമുകിയെ നെഞ്ചോട് ചേര്‍ത്ത് ചുംബിയ്ക്കുന്ന ബീച്ച് വീഡിയോയ്‌ക്കൊപ്പം ആ സന്തോഷ വാര്‍ത്ത നൂബിന്‍ പങ്കുവച്ചു. കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ആഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകളിലൂടെ പ്രതീഷ് പറയുന്നത്. ആശംസകളുമായി കമന്റ് ബോക്‌സില്‍ ആരാധകര്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ വീഡിയോയില്‍ ഭാവി ഭാര്യയുടെ മുഖം നൂബിന്‍ കാണിയ്ക്കുന്നില്ല.ആറ് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് താന്‍ എന്ന് നേരത്തെ നൂബിന്‍ വെളിപ്പെടുത്തിയിരുന്നു.

Scroll to Top