പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നൂറിനും ഫഹിം സഫറും, വിവാഹത്തിന് എല്ലാവരെയും വിളിക്കുമെന്ന് താരങ്ങൾ.

ഇന്നലെ ആയിരുന്നു നടി നൂറിന്‍ ഷെരീഫിന്റെയും ഫഹിം സഫറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും നൂറിനും അടുത്ത സുഹൃത്തുക്കളായിരുന്നു.നീണ്ട നാളത്തെ പ്രണയത്തിനോടുവിൽ ആണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത് . ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു എൻഗേജ്മെന്റ് നടന്നത്.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചു നൂറിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,ജോലിയ്ക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി.

അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.തങ്ങളുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും പറഞ്ഞത് ഇങ്ങനെ,ഞങ്ങൾ അടുത്ത സൗഹൃത്തുക്കളാണ്.ഞങ്ങൾ ഒരു ഫ്രണ്ട് ഗാങ് ഉണ്ട്. അഹാന, നിരഞ്ജന,എന്നിവരൊക്കെ ഉണ്ട്.ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്.

ഒരുപാട് സന്തോഷമുണ്ട്.നല്ല ദൂരത്ത് നിന്നും ആളുകൾ വന്നു. ഇതൊരു ചെറിയ ഫങ്ക്ഷന് ആയിരുന്നു. വിവാഹം എല്ലാവരെയും വിളിച്ച് നടത്തുന്നത് ആണ്. വിവാഹം കഴിഞ്ഞ് സിനിമയിൽ തുടര്‍ന്നും അഭിനയിക്കും. ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെയും ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന ഒരു സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിങ് ഉണ്ട്. ഞങ്ങൾ രണ്ടുപേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ്.

VIDEO

VIDEO

Scroll to Top