സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ ;അടുത്ത വർഷം നാല്പത് ആകുന്ന ആളാണോ ഇതെന്ന് ആരാധകർ !!

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു.

പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു.നൈല വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.കുഞ്ഞമ്മണീസ് ഹോസ്പിറ്റലും, ദുല്‍ഖര്‍ നായകനാവുന്ന കിങ്ങ് ഓഫ് കൊത്തയുമാണ് നൈലയുടെ പുതിയ റിലീസുകൾ.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ.കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമന്റുമായി എത്തിയത്.അടുത്ത വർഷം നാല്പത് വയസ്സാകുന്ന ഒരാളാണോ ഇത്,എങ്ങനെ ഈ ലുക്ക് കാത്തുസൂക്ഷിക്കുന്നു തുടങ്ങിയ കമന്റുകളാണ് വരുന്നത്.

Scroll to Top