ബോളിവുഡിൽ മാത്രമല്ല മ്മടെ മലയാളത്തിലുമുണ്ട് ഏജ് ഈസ്‌ റിവേഴ്‌സ് ഗിയർ പട്ടം നേടിയ നടിമാർ, വൈറലായി നൈലയുടെ ഫോട്ടോസ്.

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു.

പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു.നൈല വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു.

കൂടാതെ മലയാളി നടിമാരിൽ ആദ്യം ഗോൾഡൻ വിസ കിട്ടുന്ന താരം എന്ന പദവിയും നൈലയ്ക്ക് സ്വന്തം.ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത റിലീസ് ചിത്രം.അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.താരത്തിന്റെ ഡ്രസിങ് ഗ്ലാമർ ഒക്കെ കണ്ടാൽ പുതിയ നായികമാർ മാറി നിൽക്കും.

വിവാഹിതയായ നൈലയ്ക്ക് പതിനാല് വയസ്സുള്ള ഒരു മകനുമുണ്ട്. പക്ഷേ അത്രയും വലിയ മകനുള്ള താരമാണെന്ന് നൈലയെ കണ്ടാൽ മനസ്സിലാവില്ല.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നൈല പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഒരു ചെറിയ ഫ്രോക്ക് ധരിച്ച ചിത്രങ്ങൾക്ക് എന്റെ ഗേൾ ഫ്രണ്ടസ് നിങ്ങളുടേതിലും നല്ലതാണ് എന്നാണ് ക്യാപ്ഷൻ നൽകിയിക്കുന്നത്. അതോടെ ആരാധകർ മുഴുവൻ താരത്തിന് ലൈക്കും കമ്മെന്റും ആയി എത്തി.


Scroll to Top