ടൈറ്റാനിക് കാണാന്‍ സഞ്ചാരികളെ എത്തിച്ചിരുന്ന അന്തര്‍വാഹിനി കാണാതെയായി, തിരച്ചിൽ തുടരുന്നു.

1912 ഏപ്രില്‍ 15നാണ് സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനി കടലിൽ കാണാതായതായി റിപ്പോർട്ട്. അഞ്ച് പേർ ഈ അന്തർവാഹിനിയിലുണ്ടായിരുന്നതായി റിയർ അഡ്മിറൽ ജോൺ മൗഗർ സ്ഥിരീകരിച്ചു.

തെരച്ചിൽ പുരോഗമിക്കുന്നതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു.13,000 അടി താഴ്ച വരെ തെരയാൻ കഴിയുന്ന സോണാർ ബോയ്‌കൾ സജ്ജീകരിച്ചിട്ടുണ്ട്.അറ്റ്ലാന്റിക് സമുദ്രത്തില്‍ കാനഡയുടെ ന്യൂഫൗണ്ട്​ലാന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ടൈറ്റാനിക് മുങ്ങിയ സ്ഥലം.ഗവൺമെന്റ് ഏജൻസികളും യുഎസ്, കനേഡിയൻ നാവികസേനകളും വാണിജ്യ ആഴക്കടൽ സ്ഥാപനങ്ങളും

രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അറ്റ്ലാന്റികിന്റെ 3,800 മീറ്റര്‍ ആഴത്തിലായാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ്.ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപയാണ് ഇത്.

Scroll to Top