തിളങ്ങുന്ന റോസാപ്പൂവ്, സാരിയിൽ മനംമയക്കും ഭംഗിയിൽ സംയുക്ത.

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ. ലില്ലി, തീവണ്ടി, ഉയരെ, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്.തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്.

പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്.ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.ഭീംല നായകാണ് സംയുക്തയുടെ അവസാന പുറത്തിറങ്ങിയ സിനിമ. പവൻ കല്യാൺ നായകനായ ചിത്രത്തിൽ റാണ ദഗ്ഗുബാട്ടി

അവതരിപ്പിച്ച ഡാനിയേൽ ശേഖർ എന്ന വില്ലൻ റോളിന്റെ ഭാര്യയായിട്ടാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്.ഗാലിപട്ട 2, കടുവ, വാതി, ബിംബിസാര തുടങ്ങിയ സിനിമകളിലും സംയുക്ത നായികയായി.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്.റോസ് കളർ ഡിസൈനർ സാരിയിൽ സുന്ദരി ആയുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസിൽ അതീവ സുന്ദരി ആയാണ് ഉള്ളത്. കണ്ണശ്രീഹരി ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.തിളങ്ങുന്ന റോസപ്പൂവ് എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top