5 പുതുമുഖ നായികമാരെ പരിചയപെടുത്തി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ച് ഒമർ ലുലു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ്ങിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് പലപ്പോഴും വിമർശനങ്ങൾ ഏൽക്കാറുണ്ട് പല കാരണങ്ങൾ കൊണ്ടും.എന്നാൽ അതിനെല്ലാം തക്കതായ മറുപടി അപ്പോൾ തന്നെ ഒമർ ലുലു നൽകാറുണ്ട്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്ററിൽ പുതിയ 5 പുതുമുഖ നടിമാരെ പരിചയപെടുത്തുന്നു.ഇർഷാദ് ആണ് നായകൻ.നല്ല സമയം എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ കലന്തൂർ നിർമിച്ചിരിക്കുന്ന ചിത്രം നവംബർ റിലീസ് ചെയ്യും.നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായികാ വേഷത്തിൽ എത്തുന്നത്.ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഇർഷാദിന് ഒപ്പം നടൻ വിജീഷും ചിത്രത്തിൽ എത്തുന്നു.ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം സിദ്ധാർഥ് ശങ്കർ–ചിത്ര. പിആർഓ പ്രതീഷ് ശേഖർ.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാർഥ് ആണ്.ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പഎന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Scroll to Top