അരനൂറ്റാണ്ട് കാലം കുളിക്കാതെ നടന്നു, ലോകത്തിലെ വൃത്തിഹീനൻ അന്തരിച്ചു.

അരനൂറ്റാണ്ട് കാലമായി കുളിക്കാതെ വൃത്തിഹീനൻ ആയി നടന്ന അമൗ ഹാജി അന്തരിച്ചു.94 മത് വയസിൽ ആയിരുന്നു അന്ത്യം.ഇറാനിലെ ഒരു ഒറ്റപെട്ട ദ്വീപിലാണ് ഇദ്ദേഹം താമസിക്കുന്നത്.കുളിക്കാതെ നടക്കുന്നതാണ് തന്റെ ആരോഗ്യത്തിന് നല്ലത് എന്നും വെള്ളം ഉപയോഗിച്ച് വൃത്തി ആയാൽ തന്റെ ആരോഗ്യത്തിന് കേട് ആണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.50 വർഷങ്ങൾ ആയി കുളിക്കാതെ ഇരുന്ന ഇദ്ദേഹത്തെ കുറച്ചുമാസങ്ങള്‍ക്ക്

മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഇതിന് ശേഷമാണ് അസുഖം തുടങ്ങിയത് എന്ന് ഇദ്ദേഹം പറയുന്നു. വ്യത്യസ്ത ഭക്ഷണരീതി ആയിരുന്നു ഇദ്ദേഹത്തിന്,ചത്ത് ചീഞ്ഞ മൃഗമാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയായിരുന്നു. പക്ഷേ വലിക്കുന്നത് ലഹരി ആയിരുന്നില്ല.മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്.

Scroll to Top