ബാബു ആന്റണിയും 15 കോടിയും,മലയാളസിനിമ ഇന്ന്വരെ കാണാത്ത വാരിയംകുന്നൻ വരും : ഒമർ ലുലു.

ബിഗ് ബഡ്ജറ്റ് സിനിമ വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തി.സോഷ്യൽ മീഡിയയിൽ ഇരുവർക്കും വിമർശനങ്ങൾ ഏറെയാണ്.സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് പ്രൊജക്റ്റിൽ നിന്നും ഒഴിവായിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ കാരണമാണ് റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്ന് ആഷിക് അബു പറഞ്ഞിരുന്നത്.മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം ഉണ്ടാകുന്നത്.

2020 ജൂണിലാണ് സിനിമയുടെ പ്രഖ്യാപനം ആഷിക് നടത്തിയത്.1921 മലബാർ വിപ്ലവത്തിൽ പ്രധാന പങ്കുവഹിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് പശ്ചാത്തലം.ഇതിന് പിന്നാലെ സിനിമ ഏറ്റെടുക്കാൻ തയാറായും ഒട്ടേറെ പേർ എത്തി.ഇപ്പോഴിതാ വൈറൽ ആകുന്നത് സംവിധായകൻ ഒ മർ ലുലുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ,പ്രീബിസിനസ്സ് നോക്കാതെ Ba bu Antony ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും.

Scroll to Top