കൃത്രിമ ശ്വാസം നൽകി കോവിഡ് ബാധിതയായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് നഴ്‌സ്,അഭിനന്ദനങ്ങളുമായി സമൂഹം.

കോവിഡിനെ ഭയന്ന് ആരെയും അടുപ്പിക്കാത്ത അവസ്ഥയാണ് സമൂഹത്തിൽ.എന്നാൽ അവർക്കൊക്കെ മാതൃകയാകുകയാണ് നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ചിറ്റിശേരി ഇഞ്ചോടി വീട്ടിൽ ശ്രീജ പ്രമോദ്.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.വീട്ടിൽ വിശ്രമിക്കുമ്പോഴാണ്, ഛർദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയൽവാസി ഓടിവരുന്നത്.കോവിഡ് കാലമായതിനാൽ ചുണ്ടോടു ചേർത്തു ശ്വാസം നൽകാനാവില്ല. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രീജ നിർദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏൽപിച്ചു ഭർത്താവിനെ വിളിക്കാൻ വീട്ടിലേക്ക് ഓടി.കുഞ്ഞിനു ചലനമില്ലാത്തതിനാൽ ആശുപത്രിയിലെത്തും മുൻപു കൃത്രിമ ശ്വാസം നൽകണമെന്നു ശ്രീജയ്ക്കു മനസ്സിലായി.

ആ സമയം കോവിഡ് അവസ്ഥയൊക്ക ശ്രീജ മറന്നു. അപ്പോഴേക്കും ശ്രീജയുടെ ഭർത്താവ് പ്രമോദും അയൽവാസിയും ചേർന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. എന്നാൽ കുഞ്ഞ് കോവിഡ് ചികിത്സയിലാണ്. അതിനാൽ ശ്രീജയും ക്വാറന്റീനിൽ കഴിയുകയാണ്.അതിൽ താൻ ചെയ്തത് മണ്ടത്തരം ആയി പോയി എന്നൊന്നും ചിന്തിക്കാതെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രീജ. ഇനിയും ഇങ്ങനെയുള്ള നല്ല മനസുകൾ ഉണ്ടാകട്ടെ.

Scroll to Top