ഈ വർഷത്തെ ഓണത്തെ നേരത്തെ വരവേറ്റ് പേർളി ; സാരിയിൽ അതീവ സുന്ദരിയായി താരം !! ഫോട്ടോ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേർളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെപേർളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേർളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്.അതിൽ പേർളി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നു സന്തോഷകരമായ വാർത്ത കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. .താൻ രണ്ടാമതും ഗർഭിണിയായ വിവരമാണ് പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

നേരത്തെ തന്നെ പേളി വീണ്ടും ഗർഭിണിയാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങൾ ആണ്.

സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം.ഈ വർഷം ഓണം കുറച്ചു നേരത്തെ വന്നു എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പേർളി കൂടുതൽ സുന്ദരിയായി എന്നാണ് കമന്റുകൾ.

Scroll to Top