നിരീക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു ; സ്റ്റൈലിഷ് ലുക്കിൽ വീണ്ടും മമ്മൂക്ക !! വൈറൽ ഫോട്ടോ

മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ പ്രായത്തിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് എല്ലാവരുടെയും ചോദ്യം.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഫുൾ സ്ലീവ് ഷർട്ടും ഗ്രേ കളർ പാന്റും ഇട്ട് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണയും എത്തിയിരിക്കുന്നത്.

നിരീക്ഷിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.ഷാനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് നിമിഷ നേരം കൊണ്ട് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.പിള്ളേരെ ഇങ്ങനെ പരിഹസിക്കരുത്,കോളേജ് പയ്യൻ, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.ഏജന്റ് ചിത്രമാണ് മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയത്.അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തത്.

Scroll to Top