242 കോടിയുടെ ധനസഹായം, ജലപാനം പോലുമില്ലാത്ത 19 മണിക്കൂർ ഒറ്റനിൽപ്പ്, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയനേട്ടങ്ങൾ.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. 80 വയസ്സായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്.ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.

രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ.ഇദ്ദേഹത്തിന്റെ ഭരണനയങ്ങളിൽ എല്ലാവരും തൃപ്തർ ആയിരുന്നു. എന്നാലും ഇദ്ദേഹതിനും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജനങ്ങൾക്കായി അവരുടെ അടുത്തേക്ക് എത്തി സേവനങ്ങൾ ചെയുക ആയിരുന്നു ഉമ്മൻചാണ്ടി. അതിൽ ശ്രദ്ധേയമാണ് ജനസമ്പർക്ക പരിപാടി.11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു.

2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ.242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി.

Scroll to Top