അപ്പൻ പോയി, അച്ഛന്റെ വിയോഗവാർത്ത പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ.

അച്ഛന്റെ വിയോഗവാർത്ത പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ. അപ്പൻ അന്തരിച്ചു എന്നാണ് ക്യാപ്ഷനോടെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഇദ്ദേഹത്തിന്റെ സ്നേഹിതർ വളരെ വിഷമത്തോടെയാണ് ഈ വാർത്ത കേട്ടത്.ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. 80 വയസ്സായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്.ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ.

Scroll to Top