‘പാപ്പനെ’ ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ ; കേരളത്തിൽ നിന്ന് മാത്രം 5 കോടി നേടിയെന്ന് റിപ്പോർട്ട് !!

പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ സുരേഷ് ഗോപി നായകനായ പാപ്പൻ റിലീസ് ആയി. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.മികച്ച ത്രില്ലർ അനുഭവം തന്നെയാണ് സിനിമ നൽകുന്നത്.സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ രണ്ടു തലമുറകളുടെ സംഗമമാണ്.സുരേഷ് ഗോപിയും ജോഷിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ, അത് പ്രതീക്ഷകളെ നിറവേറ്റുന്നു.ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന് വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യ ദിനം മുതല്‍ വരുന്നത്.

ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്.. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽനിന്നു മാത്രമുള്ള കണക്കാണിതെന്ന് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസ് റിപ്പോർട്ടു ചെയ്യുന്നു.സുരേഷ് ഗോപിയ്ക്ക് പുറമെ നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനാണ്.

Scroll to Top