പപ്പി മോളുടെ പിറന്നാൾ ആഘോഷമാക്കി ഗിന്നസ് പക്രു; ആശംസയുമായി ആരാധകർ !!

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന പക്രു മകൾക്ക് കൊടുക്കുന്ന സമ്മാനങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മുൻപ് മകൾ ദീപ്തകീർത്തിക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.

2005 ൽ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്.മകൾക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് താരം.മകൾക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ‘Happy birthday my pappeyyy’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ചുവന്ന നിറമുള്ള വസ്ത്രം അണിഞ്ഞ് ചുവപ്പ് നിറമുള്ള റോസാപ്പൂക്കൾ അലങ്കരിച്ച കേക്കാണ് അച്ഛനും മകളും ചേർന്ന് മുറിക്കുന്നത്. കേക്ക് മുറിക്കുകയും പരസ്പരം കേക്ക് കൊടുക്കുകയും ചെയ്യുന്നു.നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ദീപ്തയ്ക്ക് ആശംസകളുമായി എത്തുന്നത്.

Scroll to Top