മേക്കപ്പിൽ കണ്ട സിത്തുമ്മിയെ മനസിലാവാതെ ‘സിത്താര ഫാൻ’ ;സിത്താര കുഞ്ഞിനെ താലോലിക്കുന്ന വിഡിയോ പങ്കുവെച്ച് താരം

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായിക ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന വ്യക്തികൂടിയാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സിദ്ദുവായി സിത്താര എന്ന ഗായിക മാറുന്നത്.കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്.അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്.മകൻ സമന്യു രുദ്ര തന്റെ പ്രിയപ്പെട്ട ‘സിത്തുമ്മി’യെ കാണുന്ന ഒരു സൂപ്പർ ക്യൂട്ട് വിഡിയോയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്.പക്ഷേ ടി വിയിൽ സ്ഥിരമായി കാണുന്ന സിത്തുമ്മിയെ നേരിട്ടു കണ്ടപ്പോൾ രുദ്രപ്പനങ്ങ് നാണമായി.

സ്റ്റീഫൻ ദേവസി,ജ്വവൽ,സായു എന്നിവരും മകനൊടൊപ്പം ഉണ്ട്. എല്ലാവരും മകനെ എടുക്കുന്നതും കളിപ്പിക്കുന്നതും വീഡിയോയിൽ കാണാം.സായുവിനെ കണ്ടതോടെ നിറഞ്ഞ ചിരിയായി മുഖത്ത്. ‘തന്നെ മേക്കപ്പിട്ട് കണ്ടിട്ടാണ് രുദ്രപ്പന് മനസിലാകാത്തതെന്ന് സിത്താര പറയുന്നത് ചിരി പടർത്തി. എന്നാൽ ടിവിയിൽ മേക്കപ്പിട്ട് കാണുന്ന തന്നെ രുദ്രപ്പന് മനസിലാകാനാണ് ഇങ്ങനെ മേക്കപ്പിട്ട് വന്നതെന്ന് ചിരിയോടെ പറയുകയാണ് സിത്താര.സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Scroll to Top