ജയറാമും പാർവതിയും, രണ്ടുപേരുടെയും ഒരുമിച്ചുള്ള പുതിയ ഫോട്ടോസ് കണ്ടതിൽ സന്തോഷമുണ്ടെന്ന് ആരാധകർ.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ സജീവമായിരുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ശേഷം പാർ‍വതി അഭിനയം നിർത്തിയെങ്കിലും ജയറാം ഇപ്പോഴും സിനിമയിൽ സജീവമാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല്‍ പുറത്തിറങ്ങിയ ‘അപരന്‍’ എന്ന പത്മരാജൻ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ആ ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാ‍‍ർവതിയെ പരിചയപ്പെട്ടതും.നാല് വർഷത്തെ പ്രണയത്തിന് ശേഷം 92ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കള്‍.ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.സിനിമയിൽ ഇല്ലെങ്കിലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.കഴിഞ്ഞ കുറച്ച് നാളുകൾക്കു താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് വൈറൽ ആയിരുന്നു. എന്നാൽ പലരും പരിഹാസങ്ങളുമായി എത്തി.

കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് പാര്‍വതി അതിഥിയായെത്തിയപ്പോഴുള്ള ഫോട്ടോയാണ് വൈറൽ ആയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് ജയറാമിന്റെയും പാർവതിയുടെയും ഫോട്ടോയാണ്. ഇവർ വനിതാ മാഗസിന് നൽകിയ കവർ പേജിൽ ആണ് ഫോട്ടോസ് ഉള്ളത്. ഏതായാലും താരങ്ങളുടെ പുതിയ ഫോട്ടോസ് കണ്ടതിൽ ഉള്ള ആകാംഷയിലാണ് ആരാധകർ.

Scroll to Top