വിമർശനങ്ങളെ ഞാൻ ഭയ്ക്കുന്നില്ല, പറയുന്നവർ പറയെട്ടെ, ശ്രീകൃഷ്ണജയന്തി റാലിയിൽ പങ്കെടുത്ത് അനുശ്രീ.

ശ്രീകൃഷ്ണജയന്തി റാലിയിൽ പങ്കെടുത്ത് അനുശ്രീയും കുടുംബവും. റാലിയിൽ പങ്കെടുത്ത ശേഷം അനുശ്രീ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.താരത്തിന്റെ വാക്കുകളിലേക്ക്,കൃഷ്ണനായും മുരുകനായും ഗണപതിയായും താൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏതു വേഷമാണോ കെട്ടാൻ സാധിക്കുന്നത് അത് താൻ ചെയ്യും. ചേട്ടൻറെ കുഞ്ഞാണ് ഇത്തവണ കൃഷ്ണനായി എത്തിയത്. ആദ്യമായിട്ടാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് തങ്ങളുടെ താരം.

കുട്ടിക്കാലം മുതൽ ക്ഷേത്രത്തിലെ എന്ത് പരിപാടികൾക്കും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് താൻ. വിമർശനങ്ങളെ ഭയന്നല്ല ഇത്തവണ ശോഭാ യാത്രയിൽ വേഷം അണിയാത്തത്.വിമർശനങ്ങളെ ഞാൻ ഭയ്ക്കുന്നില്ല, പറയുന്നവർ പറയെട്ടെ,ഞാൻ എന്താണെന്ന് എനിക്കും എന്റെ കുടുംബത്തിനും അറിയാം.പാർട്ടിക്ക് അതീതമായി നടക്കുന്ന കാര്യമാണ് ശോഭാ യാത്ര എന്നും അതിൽ ഒരിക്കലും രാഷ്ട്രീയം കാണരുത്. ചേട്ടന്റെ കുഞ്ഞ് കൃഷ്ണൻ ആയി വേഷം ഇടുന്നു. അവന് എന്ത് രാഷ്ട്രീയം അറിയാം.കഴിഞ്ഞ ദിവസം ശ്രീകൃഷ്ണൻ ആയി വേഷമിട്ട ഫോട്ടോഷൂട്ട് ചെയ്തിരുന്നു.

അത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്.

താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

Scroll to Top