കാളിദാസിനൊപ്പം ജിമ്മിൽ കഠിന വർക്ഔട്ടുമായി പാർവതി ജയറാം; വിഡിയോ കണ്ട് അമ്പരന്ന് ആരാധകർ !!

മലയാളചലച്ചിത്രരംഗത്തെ ഒരു പഴയ അഭിനേത്രി ആണ് പാർവതി ജയറാം. 1986-ൽ “വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.

വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായി ഇടവേള എടുത്ത നടിമാരിലൊരാളായി മാറുകയായിരുന്നു പാർവതിയും. എങ്കിലും മലയാളികൾക്ക് നടിയോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരുന്നു.മക്കൾക്കൊപ്പം ജയറാമും പാർവതിയുമൊക്കെ സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോഴിതാ വർക്ക്ഔട്ട്‌ വീഡിയോയായിട്ടാണ് പാർവതി എത്തിയിരിക്കുന്നത്.

മകൻ കാളിദാസ് ജയറാമുമായി ജിമ്മിൽ വർക്ക്ഔട്ട്‌ ചെയ്യുന്ന ചില രംഗങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.കാളിദാസ് ആണ് വിഡിയോ എടുത്തിരിക്കുന്നത്.കാളിദാസ് ആണ് തന്റെ ഫോൺ എടുത്തെന്നും വിഡിയോ പോസ്റ്റ് ചെയ്‌തെന്നും പാർവതി സ്റ്റോറി ചെയ്തിട്ടുണ്ട് .നിരവധി പേരാണ് കമന്റും ലൈക്കും പങ്കുവെച്ച് രംഗത്തെത്തിരിക്കുന്നത്.

Scroll to Top