നിറവയറിൽ നിലബേബിയെ ചേർത്ത്നിർത്തി ഉമ്മകൾ നൽകി പേർളി, ക്യൂട്ട് എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്.അതിൽ പേർളി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഏറെ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് പേളി. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്നതാണ് അത്.താൻ രണ്ടാമതും ഗർഭിണിയായ വിവരമാണ് പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

നേരത്തെ തന്നെ പേളി വീണ്ടും ഗർഭിണിയാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. പേർളിയുടെ അനിയത്തി റേച്ചലും രണ്ടാമത് ഗർഭിണി ആണ്. ഇവരുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങൾ ആണ്. നിലയെ ചേർത്ത് നിർത്തി ഉമ്മ നൽകുന്ന ഫോട്ടോസ് ആണ്.അതിരുകളില്ലാത്ത ഉമ്മകളും കെട്ടിപിടിക്കലും എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top