‘ബഹിഷ്കരണ ഭ്രാന്തന്മാരേ ഛുപ്, കിം​ഗ് ഖാൻ ഈസ് ബാക്ക്’; പത്താന് ആശംസയുമായി താരങ്ങൾ !!

വിവാദങ്ങൾക്ക് ഒടുവിൽ ഷാറൂഖ് ഖാന്‍റെ പത്താന്‍ റിലീസായി.നാല് വർഷങ്ങൾക്ക് ശേഷം ഷാരുഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പത്താൻ.ഷാറൂഖ് ഖാന്‍ ദീപികാ പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ സിനിമ 8000 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനം.ആദ്യ ദിന കളക്ഷന്‍ നേടിയത് 57 കോടിയെന്ന് റിപ്പോര്‍ട്ട്.ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ തുക നേടിയ സിനിമയായി പത്താന്‍ മാറി.നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്.പത്താന് ആശംസയുമായി നടൻ പ്രകാശ് രാജ്. ‘ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്… കിം​ഗ് ഖാൻ ഈസ് ബാക്ക്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

ഒപ്പം സിനിമയിലെ വിവാദമായ ഗാനം ബേഷാരം രംഗ് എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ച ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർക്കും വിജയാശംസകൾ അറിയിച്ചു.ചിത്രത്തെ അഭിനന്ദിച്ച് നടി കങ്കണയും പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘പത്താൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയും വിധത്തിൽ ശ്രമിക്കുന്നത്’, എന്നാണ് പറഞ്ഞത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത സിനിമ യാഷ് രാജ് ഫിലിംസാണ് പ്രൊഡക്ഷന്‍.പൈറസി, സംഘ പരിവാര്‍ വി വാദങ്ങള്‍ക്കും ഇടയിലാണ് പത്താന്റെ ചരിത്ര നേട്ടം.കേരളത്തില്‍ ആദ്യ ദിവസം 1.91 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്യുന്നത്.രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പത്താന്റെ ഗ്രോസ് കലക്ഷന്‍. തമിഴ്‌നാട്ടില്‍ ഡബ്ബ് ചെയ്ത പതിപ്പാണ് റിലീസിനെത്തിയത്. നാല് കോടിയാണ് ആദ്യ ദിനം ചിത്രം തമിഴ്‌നാട്ടില്‍ നിന്നും നേടിയത്.

Scroll to Top