ഞാൻ കടലിലേക്ക് പോകുന്നു, ഇതിന് വേണ്ടി, മാലിദീപിൽ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് പേർളി മാണി.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.

ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.

പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ പേർളി ശ്രീനിഷിനും നിലയ്ക്കുമൊപ്പം മാലിദീപിൽ പോയത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിന്റെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ്.മാലിദീപിൽ പോയപ്പോഴുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഞാൻ കടലിലേക്ക് പോകുന്നു, എന്റെ മനസ്സ് കളയാനും എന്റെ ആത്മാവിനെ കണ്ടെത്താനും,ഭർത്താവ് ശ്രീനി എടുത്തിരിക്കുന്ന ഫോട്ടോസ് ആണെന്നും പേർളി കുറിച്ചു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top