തൂവെള്ള ഡ്രസ്സിൽ കാറ്റിന്റെ സുഖം ആസ്വദിച്ച് പേർളി മാണി, വീഡിയോ പങ്കുവെച്ച് ശ്രീനിഷ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ പേർളി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളി പങ്കുവെച്ച വീഡിയോ ആണ്.ഒരു ബോട്ടിൽ കടലിലൂടെ പോകുകയാണ് പേർളി. തൂവെള്ള ഡ്രഡിൽ സുന്ദരി ആയാണ് പേർളി ഉള്ളത്. കുറച്ച് നല്ല നിമിഷങ്ങൾ പിടിച്ചെടുത്തു.കാറ്റിനൊപ്പം പ്രകമ്പനം കൊള്ളുന്നു. ശ്രീനിഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത് എന്നും വിഡിയോയിൽ മെൻഷൻ ചെയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top