അങ്കമാലിക്കാരുടെ പെപ്പെയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

മലയാള ചലച്ചിത്രവേദിയിലെ പ്രേക്ഷകരുടെ പ്രിയ നടനാണ് ആന്റണി വർഗീസ്‌. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. ലിജോ പെല്ലിശേരിയുടെ തന്നെ ജെല്ലിക്കട്ട് എന്ന സിനിമയിലും നായകന്‍ ആന്റണി വര്‍ഗീസ് ആയിുരന്നു.

അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണി വര്‍ഗീസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നതാണ്.അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.

പ്രണയ വിവാഹമാണ്. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ.ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയിൽ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഏതായലും താരത്തിന്റെ ആരാധകരെ ഏറെ സങ്കടത്തിൽ ആകുന്ന ഒന്ന് തന്നെയാണ് പേപ്പെയുടെ വിവാഹം.

Scroll to Top