സ്വന്തം ഡിസൈനിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്ത് ; നീല സാരിയിൽ ക്യൂട്ടെന്ന് ആരാധകർ !!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.

മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ നീല സാരിയിൽ പൂർണിമ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

ഒരു സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ് പൂർണിമ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ പറയുന്നത്.രാജീവ് രവിയുടെ സംവിധാനത്തിൽ ഇറങ്ങുന്ന നിവിൻ പൊളി നായകനാകുന്ന തുറമുഖം എന്ന സിനിമയാണ് ഇനി പൂർണിമയുടെ പുറത്തിറങ്ങാനുള്ളത്. കോബാൾട് ബ്ലൂ എന്ന ഹിന്ദി സിനിമയിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്.

Scroll to Top