കാലുകൾ പൊള്ളാതിരിക്കാൻ തന്റെ ഷൂവിന്റെ പുറത്ത് നിർത്തി ഗോപി സുന്ദർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്..ഇരുവരുടെയും ഈ പ്രണയം സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾക്ക് വഴി വെച്ചു.നിരവധി പേരാണ് വിമർശനങ്ങളും മോശം കമ്മെന്റുകളുമായി എത്തിയത്.എന്നാൽ അവർക്കുള്ള മറുപടിയും ഇരുവരും പറഞ്ഞിരുന്നു.പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അമൃതയും ഗോപി സുന്ദറും പാട്ടുമായി ഓരേ വേദി പങ്കിട്ടിരുന്നു.അതിനും മികച്ച പ്രതികരണം ആണ് ലഭിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇരുവരും പങ്കുവെച്ച ഫോട്ടോയാണ്.തിരുവനന്തപുരത്ത് നിന്നും ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. അമൃതയെ ടാഗ് ചെയ്ത് ചിത്രത്തിലെ ചില പ്രത്യേകതകളാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഇരുവരും ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള പടവുകളില്‍ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി അമൃതയും മുണ്ടുടുത്ത് ഗോപി സുന്ദറിനെയും ചിത്രങ്ങളില്‍ കാണാം.

എന്നാൽ എല്ലാവരുടെയും നോട്ടം എത്തിയിരിക്കുന്നത് ഇവരുടെ കാലുകളിലേക്ക് ആണ്.ഗോപിയുടെ ഒരു ഷൂവില്‍ അമൃതയും മറ്റൊരു ഷൂവില്‍ ഗോപിയും നില്‍ക്കുകയാണ്. പൊരിവെയിലത്ത് നില്‍ക്കുന്നതിനാല്‍ ചുട്ടുപഴുത്തു കിടന്ന കല്‍പ്പടവുകളില്‍ നില്‍ക്കുമ്പോള്‍ കാലുകള്‍ പൊള്ളും. അതുണ്ടാവാതെ ഇരിക്കാന്‍ ഇരുവരും ഷൂ പങ്കിട്ടെടുത്തതാണ് കമ്മെന്റുകൾ. ഏതായാലും ഫോട്ടോസ് വൈറൽ ആണ്.

Scroll to Top