സ്വന്തം വീടിൻ്റെ തേപ്പ് പണി ചെയ്ത് പൂർണിമ ഇന്ദ്രജിത് ; ‘തേപ്പുക്കാരി’ ആണോ എന്ന് ആരാധകർ!!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.

മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം വീടിൻ്റെ തേപ്പ് പണി നിർവ്വഹിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണിക്കുന്നത്.

സ്വന്തം വീട് സ്വയം ഉണ്ടാക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ് കിട്ടുന്നത് എന്നാണ് താരം വീഡിയോയുടെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. അതേസമയം എങ്ങനെയാണ് നല്ല രീതിയിൽ തേക്കുന്നത് എന്ന് ബംഗാളികൾക്ക് താരം ക്ലാസ് എടുത്തു കൊടുക്കുന്നതും കാണാം. തേപ്പ് നടത്തി നല്ല പരിചയം ഉണ്ടല്ലോ എന്നാണ് നടിയോട് ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്. തേപ്പുകാരി, തേപ്പ് നടത്തി നല്ല പരിചയം ഉണ്ടല്ലോ, ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രേം ലൈക് കിട്ടുന്നത് എന്നിങ്ങനെ നിരവധി രസകരമായ കമെന്റുകളാണ് വന്ന്‌കൊണ്ടിരിക്കുന്നത്.

Scroll to Top