‘സ്വിമ്മിങ് പൂളിൽ ഗൗൺ ഇട്ടിറങ്ങാൻ എനിക്ക് അറിയില്ല!! പുതിയ സന്തോഷ വാർത്തയുമായി അമേയ മാത്യു’ – ഫോട്ടോസ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമേയ ഇപ്പോൾ. സ്വിമ്മിങ് ഡ്രെസ്സിൽ ഒരു കസേരയിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അമേയ സന്തോഷം പങ്കിട്ടത്. ആരാധകരുടെ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി പറയാൻ സമയം കണ്ടെത്തുകയും ചെയ്തിരുന്നു അമേയ.

കോവളത്തെ താജ് ഗ്രീൻ റിസോർട്ടിൽ വച്ചുള്ള ചിത്രമായിരുന്നു ഇത്. “സ്വിമ്മിങ് പൂളിൽ ഗൗൺ ഇട്ടിറങ്ങാൻ എനിക്ക് അറിയില്ല..” എന്ന് കുറിച്ചുകൊണ്ട് അതെ വേഷത്തിൽ മറ്റൊരു ഫോട്ടോ സ്റ്റോറിയായും അമേയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. “ദിവസം കൂടുംന്തോറും അമേയയുടെ ഗ്ലാമറും കൂടി കൊണ്ടേ ഇരിക്കും” എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ നൽകിയ കമന്റ്.

Scroll to Top