ഖാദി മുണ്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ;മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ !!

മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് ഇന്ദ്രജിത്തും പൂർണിമയും.നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ. സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.

പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്.നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂർണിമയുടെ പുതിയ ഫോട്ടോസാണ്.

ടോപ്പിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം.മഞ്ഞ നിറത്തിലുള്ള ഒരു ഡ്രസ്സാണ് താരത്തിന്‍റെ വേഷം. എന്നാല്‍ ഈ ഡ്രസ്സ് ഖാദി മുണ്ടില്‍ ഡിസൈന്‍ ചെയ്തതാണ്.പൂര്‍ണ്ണിമയുടെ വസ്ത്ര സ്ഥാപനമായ പ്രാണയുടെ ഡ്രെസ്സാണ് ധരിച്ചിരിക്കുന്നത്.പൂര്‍ണ്ണിമ തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് പൂര്‍ണ്ണിമ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Scroll to Top