കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി സ്നേഹ ശ്രീകുമാർ; ബേബി ഷവർ ആഘോഷമാക്കി താരം !! ഫോട്ടോസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സ്നേഹയും ശ്രീകുമാറും. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.മറിമായത്തിലെ ലോലിതന്‍ മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും.2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം.

സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും.ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സ്‌നേഹയും ശ്രീകുമാറും എത്തിയത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനെ കുറിച്ചാണ് ഇവര്‍ പറയുന്നത്. ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്.

ഇപ്പോഴിതാ ഞങ്ങൾ അത് പറയുകയാണ്. ഞാൻ ഗർഭിണിയാണ്. അഞ്ചുമാസം ആയിരിക്കുന്നു എന്ന് യൂട്യൂബ് ചാനലിലൂടെ താരങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ താരം ബേബി ഷവർ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്.പിങ്ക് നീല എന്നീ നിറങ്ങൾ ചേർന്ന ഗൗൺ ആണ് മെറ്റാനിറ്റി ഷൂട്ടിൽ സ്നേഹ അണിഞ്ഞിരിക്കുന്നത്.അശ്വതി ശ്രീകാന്ത്,സ്വാസിക,അന്നാ രാജൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top