പെൺകുട്ടികൾ പ്രായമായാൽ ആദ്യം ചെയ്യേണ്ടേത് ഒറ്റയ്ക്ക് യാത്ര ചെയ്യുക : പൂർണിമ ഇന്ദ്രജിത്ത്

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.

മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് പൂർണിമയുടെ വാക്കുകൾ ആണ്.പൂർണിമയുടെ വാക്കുകളിലേക്ക്,ഒരിക്കൽ പാരിസിലെ ഒരു പള്ളിയിൽ പോയി.

അവിടെയുണ്ടായിരുന്ന എട്ടു ദിവസത്തിൽ അഞ്ചു ദിവസവും ആരോ വിളിക്കും പോലെ ഞാൻ അവിടെ പോയിക്കൊണ്ടിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആ പള്ളിയുടെ നിശബ്ദതയിൽ ആയിരിക്കുക എന്നത് മനോഹരമായ അനുഭവമാണ്. പള്ളിക്കു മുന്നിലുള്ള തെരുവിലിരുന്ന് ഒരാൾ വലിയ ഹാർമോണിയം വായിക്കുന്നു. അതു കേട്ടിരിക്കുമ്പോൾ ഹൃദയം ആർദ്രമായി. പുറത്തിരുന്ന് ഒരു പെൺകുട്ടി അതിവേഗം മനോഹരമായി പള്ളിയുടെ ചിത്രം വരയ്ക്കുന്നു.

വീട് വീണ്ടും വിളിക്കുമ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഇത്തരം അനുഭവങ്ങളിൽ നിന്നു തിരികെ പോരുന്നത്.ഒരു പെൺകുട്ടി പ്രായപൂർത്തിയായാൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്കു പതിനെട്ടു തികഞ്ഞപ്പോൾ പെൺകുട്ടികളുടെ സംഘത്തിനൊപ്പം യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. തിരക്കുകളിൽ നിന്നു രക്ഷപ്പെട്ടോടണം എന്നൊരു ചിന്ത വരുന്ന സമയത്താണ് ഞാൻ ഒറ്റയ്ക്ക് യാത്ര പുറപ്പെടുന്നത്. ഒരുപാട് കാഴ്ചകൾ കാണുന്നതിനപ്പുറം, ഇഷ്ടമുള്ള കാഴ്ചകൾ ഒരു മടുപ്പുമില്ലാതെ ആവർത്തിച്ചു കാണുന്നതാണ് എന്റെ യാത്രാരീതി.

photos

Scroll to Top