സൂര്യ പ്രഭയിൽ തിളങ്ങി ശ്രിന്ദ ; സിമ്പിൾ ലുക്കിൽ ആരാധകരുടെ മനം കവർന്ന് താരം !!ഫോട്ടോസ്

1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആരാധകർ ഏറ്റെടുത്ത താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.ഡബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടുവാൻ താരത്തിനു സാധിച്ചു.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നതാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ്,റാസ്പുട്ടിൻ. ആട് ഒരു ഭീകരജീവി,ഭീഷ്മ പർവ്വം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ലുക്കിലും സ്റ്റെെലിഷ് വേഷങ്ങളിലുമെല്ലാം എത്തി താരം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.ചുവപ്പ് സ്ലീവ്‌ലെസ് ടോപ്പിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ.സിമ്പിൾ ലുക്കിൽ തിളങ്ങിയ താരത്തിന്റെ ഫോട്ടോസ് ഇതിനകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നിരവധി പേരാണ് ഫോട്ടോക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top