വിദ്യാരംഭ ദിനത്തിൽ പുതിയ തുടക്കം കുറിച്ച് പൂർണ്ണിമ ; ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് ഇന്ദ്രജിതെന്ന് താരം !!!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂർണിമ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ്. വിജയദശമി ദിനത്തോടനുബന്ധിച്ചാണ് താരം കുറിപ്പ് പങ്കുവെച്ചത്. പുതിയ തുടക്കം കുറിക്കുകയാണ് താരം. താരത്തിന്റെ കുറിപ്പിന്റെ പൂർണരൂപം :

‘ഈ വിജയദശമി നാൾ എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ തിരിച്ചടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുകയാണ്. എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു…’ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ്… എന്റെ സന്തോഷകരമായ ഇടം. ഞാൻ ആവേശഭരിതനാണ്! ഇതിൽ ഏറ്റവും സന്തോഷം ആർക്കാണെന്ന് ഊഹിക്കാമോ? ഇന്ദ്രജിത്തിന് തന്നെ,’ – താരം കുറിച്ചു.

Scroll to Top