‘അതെ ഞാനത് ചെയ്തു’; നീ ഞെട്ടിച്ചു കളഞ്ഞെന്ന് പൂർണിമ ഇന്ദ്രജിത് !!

സോഷ്യൽ ലോകത്തെ താരങ്ങളാണ് പൂർണിമ ഇന്ദ്രജിത്തും മകൾ പ്രാർത്ഥനയും. അഭിനയത്തിലൂടെയാണ് പൂർണിമ ആരാധക ഹൃദയങ്ങൾ നേടിയതെങ്കിൽ പാട്ടിലൂടെയാണ് പ്രാർത്ഥന ആരാധകരുടെ ഇഷ്ടം നേടിയത്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പൂർണിമ ഇടവേള എടുത്തിരുന്നെങ്കലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് പൂർണിമ.സ്ഥിരം ക്ലീഷേ അമ്മമാരിൽ നിന്ന് വ്യത്യസ്തമായാണ് പൂർണിമ തന്റെ മക്കളെ വളർത്തുന്നത്. പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന.

പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്.മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. തന്റെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും ഒക്കെ പ്രാർത്ഥന തൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകളുടെ എല്ലാ വീഡിയോകളും അമ്മയും ഷെയർ ചെയ്യാറുണ്ട്.

ഉപരി പഠനത്തിനായി പ്രാര്‍ത്ഥന ലണ്ടനിലേയ്ക്കു പോയതും താരം പങ്കുവെച്ചിരുന്നു.ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആണ്.ഹെയർ സ്റ്റൈൽ മാറ്റി പുതിയ മേക്കോവർ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.‘നീ ഞെട്ടിച്ചു കളഞ്ഞു. ഞാനിതിഷ്ടപ്പെടുന്നു’ എന്നാണ് പ്രാർഥനയുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് താഴെ അമ്മ പൂർണിമ ഇന്ദ്രജിത്ത് കമന്റിട്ടിരിക്കുന്നത്.

Scroll to Top