പ്രണവ് തന്റെ പ്രിയതമയ്ക്കായി ഒരുക്കിയ സർപ്രൈസ്, കണ്ണ് നിറഞ്ഞ് ചുംബനങ്ങളുമായി ഷഹാന.

അ പകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നുവന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .പ്രണയം രണ്ടു ശരീരങ്ങൾ തമ്മിൽ അല്ല രണ്ടു മനസുകൾ തമ്മിൽ ആണെന്ന് അവർ തെളിയിച്ചു. ജീവിതത്തിലെ എല്ലാ നിമിഷങ്ങൾക്കും താങ്ങും തണലുമായി ഇവർ ഒന്നിച്ചു.

ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രണവ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ്. ഷഹാനയ്ക്ക് സർപ്രൈസ് ഒരുക്കുകയുമാണ് പ്രണവ്. തന്റെ വലത്തേ നെഞ്ചിൽ ഷഹാനയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് പ്രണവ്.അവളറിയാതെ ഞാൻ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുത്തു.

ബാക്കി വീഡിയോയിൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കണ്ടതും സന്തോഷത്തോടെ ഷഹാന പ്രണവിനെ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top