സാരിയുടുത്ത് കയ്യിൽ മുറവുമായി പൂർണിമ ; ഇത്രയും മോഡേൺ ആയി അരി പാറ്റുന്നത്‌ കണ്ടിട്ടില്ലെന്ന് ആരാധകർ !!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.

മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പൂർണിമയുടെ പുതിയ ഫോട്ടോയാണ്.

കൈയിൽ മുറം പിടിച്ച്, അരി പാറ്റുന്ന ഫോട്ടോസാണ് പൂർണിമ പങ്കുവച്ചിട്ടുള്ളത്.പൂർണിമയുടെ ഡിസൈനർ ബൗട്ടിക്കായ ‘പ്രാണ യിലെ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സാരിയിൽ സുന്ദരിയാണ് എന്നാണ് കമന്റുകൾ .ഇത്രയും മോഡേൺ ആയി അരി പാറ്റുന്നത്‌ കണ്ടിട്ടില്ലെന്നാണ് കമന്റുകൾ.

Scroll to Top