‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’; മോഹൻലാലിനോട് നർമവുമായി ശ്രീനി

മഴവിൽ മനോരമ ഒരുക്കുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 എന്ന അവാർഡ് ഷോയിൽ താരങ്ങൾ എല്ലാം അണി നിരന്നു. പാട്ടും ഡാൻസുമായി പ്രേക്ഷകർക്ക്‌ വിരുന്ന് ഒരുക്കുകയാണ് ഇവർ. താരങ്ങൾ അവരുടെ തിരക്കുകൾ എല്ലാം തന്നെ മാറ്റി വെച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അത് കാണാനുള്ള ആകാംശയിലുമാണ് ആരാധകർ. താരസംഘടനയായ ‘അമ്മ’ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 ചലച്ചിത്ര പുരസ്കാരനിശയിലാണു മനസ്സുതൊട്ട മുഹൂർത്തങ്ങളും ആവേശക്കാഴ്ചകളും അരങ്ങേറിയത്.അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു താരത്തിന്റെ വരവ് ആണ്.

വേറെ ആരുമല്ല ശ്രീനിവാസന്റെ, ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ഇദ്ദേഹം. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. ഇപ്പോൾ ഈ ഷോയിൽ എത്തിയപ്പോൾ സഹപ്രവർത്തകരെല്ലാം ചേർന്ന് സ്വീകരിക്കുകയും വേദിയിലേക്ക് കൊണ്ട് വരുകയും ചെയ്തു. ശ്രീനിവാസനെ മോഹൻലാൽ ചേർത്ത് പിടിച്ച് ഉമ്മ നൽകുന്നതും വിഡിയോയിൽ കാണാം.‘മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്നർ ശ്രീനിവാസൻ…’ നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ച് പ്രഖ്യാപിച്ചു.മുൻനിരയിൽനിന്നു ശ്രീനിവാസൻ വേദിയിലേക്ക്.

‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകൾക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസൻ നർമം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’.‘ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്കു കേൾക്കാനാകും. പവിഴമല്ലി വീണ്ടും വീണ്ടും പൂത്തുലയും’–സത്യൻ അന്തിക്കാട് പറഞ്ഞു.

Scroll to Top