ഹൃദയം റിലീസിന് ശേഷം ആദ്യമായി പ്രതികരിച്ച് പ്രണവ്.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റുകൾ ഹൌസ് ഫുൾ ആണ്.നിരവധി പേരാണ് ചിത്രം കണ്ടിട്ട് അഭിപ്രായങ്ങളുമായി മുന്നോട്ട് എത്തുന്നത്. സിനിമ അണിയറ പ്രവർത്തകരും സിനിമയെകുറിച്ച് സംസാരിക്കുക ഉണ്ടായി. എല്ലാവരും അതീവ സന്തോഷത്തിലാണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രണവ് മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റാണ് .ഹൃദയം റിലീസിന് ശേഷം ആദ്യമായാണ് താരം പ്രതികരിച്ചത്.സിനിമ ഏറ്റെടുത്ത എല്ലാവർക്കും നന്ദി പറയുകയാണ് താരം. ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നിന്നുള്ള തന്റെയും വിനീതിന്റെയും ചിത്രത്തിനൊപ്പമാണ് പ്രണവിന്റെ പ്രതികരണം.

‘കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു’, ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത് വിനീത് തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം.

അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഹൃദയം സഞ്ചരിക്കുന്നത്. അയാളുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൂടെയോ സമയത്തിലൂടെയോ സഞ്ചരിച്ചു കഥ പറയുന്ന ചിത്രം എന്ന് നമുക്ക് ഹൃദയത്തെ വിശേഷിപ്പിക്കാം.

FACEBOOK POST

Scroll to Top