പ്രണവ് തിരിച്ച് വീട്ടിൽ എത്തിയോയെന്ന് ആരാധകർ ;ലാലേട്ടനോടൊപ്പം പാചകപരീക്ഷണവുമായി പ്രണവ് !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി. ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.

നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. പ്രണവ് മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.സാഹസിക യാത്രകൾക്ക് ഇടവേള നൽകി അച്ഛനോടൊപ്പം വീട്ടിൽ പാചകത്തിൽ പങ്കുചേരുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.

ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.ഏറ്റവും പുതിയതായി പ്രണവ് അഭിനയിച്ച് തകർത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ബോക്സോഫീസ് വിജയ ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മാറുകയും ചെയ്തു.’റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് മോഹൻലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ഇനി മോഹൻലാല്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍ത ‘മോണ്‍സ്റ്റര്‍’ ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

Scroll to Top