പൊടിറോബ് ഫാമിലി; റോബിൻറെയും ആരതിയുടെയും ഫാമിലി ഫോട്ടോ ഏറ്റെടുത്ത് ആരാധകർ !!

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

റോബിനും ഭാവി വധു ആരതി പൊടിയും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് .ജനുവരിയില്‍ തങ്ങളുടെ വിവാഹനിശ്ചയം ഉണ്ടാകുമെന്ന് റോബിന്‍ അറിയിച്ചിരുന്നു. റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. അവിടെ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് റോബിനും ആരതിയും.ഇപ്പോഴിതാ റോബിൻ പങ്കുവെച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആരതി പൊടിയുടേയും തന്റേയും മാതാപിതാക്കള്‍ക്കൊപ്പമുള്ള കുടുംബ ചിത്രമാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ഫാമിലി എന്ന് ക്യാപ്ഷന്‍ കൊടുത്താണ് റോബിന്‍ ചിത്രം പങ്കുവെച്ചത്. ‘പൊടിറോബിന്റെ കുടുംബ ചിത്രം വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. പൊടിറോബ് ഫാമിലി…. ഇതാണ് മച്ചാന്റെയും പൊടിയുടേയും സ്വര്‍ഗരാജ്യം എന്നൊക്കെയാണ് വരുന്ന കമന്റുകള്‍ .

Scroll to Top