മ രിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് !!

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അ ന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റില്‍ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1952 ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്. ഊട്ടിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്തു.ഭരതന്റെ ആരവമാണ് ആദ്യ ചിത്രം. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.

മ രണത്തിനു മണിക്കൂറുകൾ മുൻപ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകൾ ആരാധകർ ചർച്ച ചെയ്യുകയാണ്.“കലയിൽ ഞാൻ കരുതുന്നു, പ്രത്യേകിച്ച് സിനിമകളിൽ, ആളുകൾ സ്വന്തം അസ്തിത്വം സ്ഥിരീകരിക്കാൻ ശ്രമിക്കുന്നു..”, പ്രതാപിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പാണ് ഇത്.പോസ്റ്റിന്റെ താഴെ ഒരാളിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ജീവിതത്തിന്റെ ഉദ്ദേശം എന്താണ് എന്നായിരുന്നു ചോദ്യം. “അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. എന്നാൽ ഇപ്പോൾ, അത് ‘അതിജീവിക്കുക’യാണെന്ന് ഞാൻ കരുതുന്നു..”, പ്രതാപ് മറുപടി നൽകി.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് , മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മോഹന്‍ ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

Scroll to Top