വീണ്ടും മുടിയിൽ വെറൈറ്റി മേക്ക്ഓവറുമായി പ്രയാഗ മാർട്ടിൻ.

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു.

പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

താരം കുറച്ച് നാളുകൾക്കു മുൻപ് മുടി വെട്ടി വിദേശികളെ പോലെ മുടി കളർ ആക്കുകയും ചെയ്തു. ഇത് കണ്ടിട്ട് പ്രയാഗ ആണോ ആളെ തിരിച്ചറിയുന്നില്ല എന്നാണ് ആരാധകരുടെ കമ്മെന്റുകൾ ചെയ്തത്. എന്നാൽ ഇപ്പോഴിതാ വീണ്ടും മുടിയിൽ മേക്ക്ഓവർ നടത്തിയിരിക്കുകയാണ് താരം.മഴവിൽ പോലെ മുടിയിൽ കളർ ചെയ്തിരിക്കുകയാണ് താരം.

ഹാസിഫ് ആബിദ എടുത്ത ചിത്രങ്ങൾ പ്രയാഗ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ഇത് ശ്രദ്ധനേടിയത്. ഇതോടെ താരം കൂടുതൽ ഫ്രീക്ക് ലുക്കായി മാറി.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top