14 വർഷങ്ങൾ,സ്കൂളിലെ ആദ്യദിനവും അവസാനദിനവും, ഹൻസികയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.

കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.ഹാൻസികയുടെ സ്കൂളിലെ ആദ്യദിനവും അവസാനദിനവും ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.തിരുവനന്തപുരം ഗ്രേഡ് സ്കൂളിൽ ആണ് ഹൻസിക പഠിച്ചത്.14 വർഷത്തെ പഠനമാണ് അവിടെ ഉള്ളത്. സ്കൂളിൽ ചേർന്ന ദിവസവും ഇറങ്ങിയ ദിവസവും ഹൻസികയെ അഹാന പിടിച്ചു നിൽക്കുന്ന ചിത്രമാണ്.

ഹൻസികയെ സ്കൂളിൽ ചേർത്തപ്പോൾ പ്ലസ് വണ്ണിലേക്ക് കയറാൻ നിൽക്കുന്നുവെന്നും 15 വയസ് ആണെന്നും. ചിത്രത്തിൽ അഹാനയുടെ ഇഷ്ടപ്പെട്ട ചെരുപ്പ് ഫാസ്ട്രാക്ക് വാച്ചും ആണ് ധരിച്ചിരിക്കുന്നത് എന്നാണ് അഹാന പോസ്റ്റിൽ കുറിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.


Scroll to Top