കൂട്ടുകാരന്റെ ചെരുപ്പുമിട്ട് റോഡിലൂടെ നടന്ന് പോകുന്ന ഇ താരത്തെ മനസ്സിലായോ??

പുതിയ മേക്ക്ഓവറിലുള്ള പ്രിയ നടിയുടെ ഫോട്ടോയാണ് സോഷ്യൽ മീഢിയയിൽ വൈറലാകുന്നത്.തിരക്കേറിയ റോഡിലൂടെ സ്റ്റൈലിഷ് ലൂക്കിലുലാണ് താരം പോകുന്നത്. മറ്റാരുമല്ല അത് .പ്രിയതാരം പ്രയാഗ മാർട്ടിൻ ആണ്.മുംബൈയിൽ നിന്നുളള തന്റെ പുതിയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനകം വൈറലാണ്. പലവർണങ്ങളിലെ ഷർട്ടും, വെള്ള നിറമുള്ള ഷോർട്സും ഷോൾഡർ ബാഗുമായി കണ്ണിൽ കൂളിങ് ഗ്ലാസും വച്ച് നടന്നു നീങ്ങുന്ന ഈ യുവതി ഒരു വിദേശവനിതയല്ലേ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നിപ്പോകും. പ്രയാഗയെ ഒറ്റനോട്ടത്തിൽ മനസ്സിലാകില്ല.

ഇതേ മേക്കോവറിൽ കട ഉദ്ഘാടനത്തിനെത്തിയ നടിയുടെ വിഡിയോയും വൈറലാണ്.ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു.

പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗയുടെ പുതിയ മലയാളം പ്രോജക്ടുകൾ.

Scroll to Top