‘മാച്ചിങ് ലുക്കിൽ ദിലീപിനൊപ്പം ലേഖ ശ്രീകുമാർ’;വൈറൽ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ലേഖ ശ്രീകുമാറും യൂട്യൂബില്‍ സജീവമാണ്.1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.

2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കുന്നത് ആരാധകർ ഏറ്റെടുക്കാറുണ്.ഇപ്പോഴിതാ ലേഖ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ലേഖ ശ്രീകുമാർ പങ്കുവെച്ചത്.ഒപ്പം എം.ജി ശ്രീകുമാറുമുണ്ട്.സൗദിയിലെ ദിലീപ് ഷോക്കിടെ പകർത്തിയ ഈയൊരു ചിത്രം ക്ഷണനേരം കൊണ്ട് വൈറലായി.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ബ്ലാക്ക് നിറത്തിലുള്ള പ്രിന്റഡ് ഷർട്ടിൽ കൂളിംഗ് ഗ്ലാസും വെച്ച് കട്ട താടിയിൽ ബോൾഡ് ലുക്കിലാണ് ദിലീപിനെ കാണാൻ സാധിക്കുന്നത്.കറുത്ത നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും ജീൻസുമായിരുന്നു ലേഖയുടെ വേഷം.നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായും പ്രതികരണങ്ങളുമായും എത്തുന്നത്.

Scroll to Top