നിർഭാഗ്യവശാൽ വിവാഹത്തിന് വരാൻ സാധിച്ചില്ല, ഉടനെ കാണാം, നയനും വിക്കിയ്ക്കും ആശംസകളുമായി പ്രിഥ്വിരാജ്.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ഇന്നലെ വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു.

എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ പ്രേക്ഷകർ കാത്തിരിക്കേണ്ടി വരും.അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട് ആയിരുന്നു. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കി. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ സമ്മാനങ്ങളും നൽകി.ഇപ്പോഴിതാ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിവാഹ ആശംസകളുമായി പൃഥ്വിരാജ് എത്തുകയാണ്.ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് പോസ്റ്റ്‌ ചെയ്തത്.

ഇരുവർക്കും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചാണ് ആശംസകൾ പറഞ്ഞത്.കൂടാതെ വിവാഹത്തിന് എത്താൻ പറ്റിയില്ലെന്നും പറയുന്നു.പ്രിയപ്പെട്ട നയനും വിക്കിക്കും… വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു! ഞങ്ങൾക്ക് ഇന്ന് വിവാഹത്തിനു ഉണ്ടാവാനായില്ല, പക്ഷേ നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു! ഉടൻ കാണാൻ കാത്തിരിക്കുന്നു എന്നാണ് കുറിപ്പിൽ പറഞ്ഞത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top